ബത്തേരി ടൗണ്‍ സ്‌ക്വയര്‍ പൊതുജനങ്ങള്‍ക്കായി നാളെ തുറന്നുനല്‍കും

0

ടൂറിസം രംഗത്തെ കുതിപ്പിനൊപ്പം ബത്തേരിയുടെ മുഖഛായയയും മാറും.രണ്ടേമുക്കാല്‍ കോടിയോളം രൂപചെലവഴിച്ച് പത്തുവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ടൗണ്‍സ്‌ക്വയര്‍ തുറക്കുന്നതോടെ ടൂറിസം രംഗത്തെ കുതിപ്പിനൊപ്പം ബത്തേരിയുടെ മുഖഛായയയും മാറും.2009ല്‍ നിര്‍മ്മാണം ആരംഭിച്ച ബത്തേരിയിലെ ടൗണ്‍സ്‌ക്വയറാണ് നാളെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്. വൈകിട്ട് അഞ്ച് മണിക്കുന്ന നടക്കുന്ന ചടങ്ങില്‍ എം. എല്‍. എ ഐ. സി ബാലകൃഷ്ണന്‍ ടൗണ്‍ചത്വരം ഉദ്ഘാടനം ചെയ്യും.

ടൂറിസം വകുപ്പ് രണ്ടേമുക്കാര്‍ കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ടൗണ്‍സ്‌ക്വയറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബത്തേരി സെന്റ്മേരീസ് കോളേജ് ഹെലിപ്പാടിന് എതിര്‍വശമുള്ള രണ്ടര എക്കര്‍ സ്ഥലത്താണ് ടൗണ്‍സ്‌ക്വയര്‍ ഭിന്നശേഷി സൗഹൃദപരമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

റെയില്‍ഷെല്‍ട്ടറുകള്‍, ആംഫി തിയറ്റര്‍, ടോയിലറ്റ് ബ്ലോക്ക്, കച്ചവട സമുച്ചയം, നടപ്പാത, കുട്ടികളുടെ പാര്‍ക്ക് അടക്കം നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!