അപകട ഭീഷണിയായി മരം

0

മാനന്തവാടി കുഴിനിലത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം. മദ്രസ കുട്ടികള്‍അടക്കം വഴിയാത്രക്കാര്‍ക്ക ഭീഷണിയായ മരം ഉടന്‍ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാര്‍. കുഴിനിലം ടൗണില്‍ റോഡരികില്‍ നില്‍ക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. മരത്തിന്റെ അടിഭാഗം ദ്രവിച്ച് ഏത് സമയത്തും റോഡിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. മദ്രസ കുട്ടികളും വഴിയാത്രക്കാരും ചുവട്ടിലൂടെ നടന്നു പോകുന്നതിനാല്‍ മരം വീഴാന്‍ ഇടയായാല്‍ വന്‍ അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.ഒരു ഭീഷണിയുമില്ലാത്ത റോഡരികിലെ കാതലായ മരങ്ങള്‍ മുറിക്കുന്ന അധികൃതര്‍ കുഴിനിലത്തെ അപകട ഭീഷണിയായ മരംമുറിക്കാന്‍ മുതിരുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. അത് കൊണ്ട് തന്നെ എത്രയും വേഗം മരം മുറിച്ച് നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!