സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
പുല്‍പള്ളി:ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് ദിവസം നീണ്ടുനിന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന പരിശീലന ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യക്തിത്വ വികസനം, രക്തദാന ബോധവത്കരണം, പ്രകൃതി സംരക്ഷണം, നിയമബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുത്തു. കെ.പി. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. നാര്‍ട്‌കോട്ടിക്‌സ് ഡി.വൈ.എസ്.പി. റെജികുമാര്‍, എസ്.ഐ. അജീഷ് കുമാര്‍, സുധീര്‍ കെ., എന്‍. ഉനൈസ്, സജ്‌ന, കെ.ആര്‍. ജയരാജ്, പ്രവീണ്‍ ജേക്കബ്, ബിന്ദു എ.ഡി., റോയി പാലമറ്റം, ഡാനിയ പൗലോസ്, ലിജിഷ, സീന മരിയ എന്നിവര്‍ സംസാരിച്ചു