സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
മാനന്തവാടി – മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ബാവലിക്ക് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരും ബംഗളൂരു സ്വദേശികളുമായ വിശ്വനാഥന്‍ (27), മനോജ് (22) എന്നിവര്‍ക്കും, ബസ് യാത്രക്കാരി ബാവലി സ്വദേശിനി ഉഷ (24) യ്ക്കുമാണ് പരിക്കേറ്റത്. മൂവരെയും മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപിച്ചു. ആരുടേയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ബാവലിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന അമ്മൂസ് ബസ്സും, കാട്ടിക്കുളം ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.