കെ.വി മോഹനന് ഫോണിലൂടെ വധ ഭീഷണി
മുതിര്‍ന്ന സി പി എം നേതാവും, എല്‍.ഡി.എഫ് വയനാട്ജില്ലാ കണ്‍വീനറും, സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറിയുമായ കെ.വി മോഹനന് ഫോണിലൂടെ വധ ഭീഷണി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വധഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തത്. മൊബൈല്‍ ഫോണില്‍ നിന്നാണ് വധ ഭീഷണി വന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് മാനന്തവാടി സി ഐ ക്ക് പരാതി നല്‍കിയതായും ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നതായും മോഹനന്‍ പറഞ്ഞു. പോലീസ് സൈബര്‍ സെല്ലിന്റ് സഹായത്തോടെ ന ട ത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കുന്നോത്ത് പറമ്പ് സ്വദേശിയുടെ പേരിലുള്ള താണ് സിം കാര്‍ഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്