11 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ആധാരം കൈമാറി
2018 ല്‍ പ്രളയം തകര്‍ത്തെറിഞ്ഞ മക്കിമല പുതിയിടം പ്രദേശത്തെ 11 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ദ്വാരക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുഹൃദയ സന്യാസിനി സഭ സ്ഥലം നല്‍കി.പുതിയിടം ചെറുപുഷ്പ്പം ദേവാലയത്തിന് സമീപത്ത് സന്യാസിനി സഭയുടെ കൈവശമുള്ള 72.5 സെന്റ് സ്ഥലമാണ് 11 കുടുംബങ്ങള്‍ക്കായി നല്‍കിയത്.പുതിയിടം കുസുമഗിരി എല്‍.പി.സ്‌കൂളില്‍ ആധാരം കൈമാറല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.നിര്‍മ്മല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗ്രേസി മാത്യു അദ്ധ്യക്ഷയായിരുന്നു .പുതിയിടം ചെറുപുഷപ്പം ദേവാലയ വികാരി ഫാദര്‍ ജ്യോതിഷ്. കാരക്കട കുടുംബങ്ങള്‍ക്ക് ആധാരം കൈമാറി. മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ.ഷജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.