തല നാരിഴക്ക് അപകടം ഒഴിവായി
മാനന്തവാടിയില്‍ നിന്നും പേരിയ വഴി കണ്ണൂര്‍ക്ക് പോകുന്ന പ്രൈവറ്റ് ബസിന്റെ വീല്‍ നട്ട് 28 -ാം മൈലില്‍ വെച്ച് ഊരിതെറിച്ചു പോയി. ഡ്രൈവറുടെ മനസാന്നിധ്യം കാരണം അപകടം ഒഴിവായി. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വാഹനത്തിനു കേടുപാട് ഉണ്ടാകാന്‍ പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ഇതിനു സമാനമായ അപകടം ഉണ്ടായിട്ടുണ്ട്.