തവിഞ്ഞാല്‍ പഞ്ചായത്ത് ഓണാഘോഷം നടത്തി
തവിഞ്ഞാല്‍ പഞ്ചായത്ത് ഓണാഘോഷവും പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കല്‍ ചടങ്ങും നടത്തി. ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, വാളാട് കാരുണ്യ, പേര്യാ റസ്‌ക്യൂ ടീമിനെയും വ്യക്തികളായ കൃഷി ഓഫീസര്‍ കെ.ജി.സുനില്‍, റിജോ, പഞ്ചായത്ത് സെക്രട്ടറി സലീം എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ. ഷജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.