യുവജന സംഗമം

0

യുവതലമുറ പുസ്തക വായനയിലേക്ക് തിരിഞ്ഞാല്‍ മാത്രമേ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ എന്ന് ഒ. ആര്‍. കേളു എംഎല്‍എ. നെഹ്‌റുയുവ കേന്ദ്രയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനങ്ങള്‍ വഴിതെറ്റാതിരിക്കാനും, യുവാക്കളെ നല്ലരീതിയില്‍ നയിക്കാനും യുവജന ക്ലബ്ബുകളും, വായനശാലകളും പങ്കു വഹിക്കണം എന്നും സാംസ്‌കാരിക നിലയങ്ങള്‍ക്ക് സമൂഹത്തിന്റെ സാംസ്‌കാരിക വികസനത്തിന് മുഖ്യ പങ്കു വയ്ക്കാന്‍ സാധിക്കുമെന്നും യുവാക്കളെയും കുട്ടികളെയും വായനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഇതിനായി വായനശാലകള്‍ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനന്തവാടി ബ്ലോക്ക് തല യുവജന ക്ലബ് വികസന സംഗമം ആണ് ഇന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ നടന്നത്. യുവജന ക്ലബ്ബ് വികസനവും ശാക്തീകരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കമര്‍ ലൈല, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കിന കുടുവ, നെഹ്‌റു യുവകേന്ദ്ര യൂത്ത് കോഡിനേറ്റര്‍ ഹരി, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം മുരളീധരന്‍,എം മണികണ്ഠന്‍ , സൂരജ് റാം. തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനായ. എം മുരളീധരന്‍ മാസ്റ്ററെ. എംഎല്‍എ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!