ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ പൂര്‍ത്തിയായി
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍ പൂര്‍ത്തിയായി . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിലായിരുന്നു ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ബാക്കിയുണ്ടായിരുന്ന ആളുകള്‍ക്ക് അവസരമൊരുക്കിയത്. നൂറുകണക്കിന് ആളുകള്‍ക്ക് ഇന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അവസരം ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം സി ഇബ്രാഹിം ഹാജി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന കുടുവ, ഉദ്യോഗസ്ഥരായ ആഷിക്, ലിജീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.