കാട്ടുനായ്ക്ക കോളനിയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടു
തോല്‍പ്പെട്ടി കാട്ടുനായ്ക്ക കോളനിയില്‍ നവജാത ശിശുവിനെ ആരുമറിയാതെ കുഴിച്ചിട്ടു. സംഭവം പുറത്തറിഞ്ഞതോടെ അധികൃതര്‍ ഇടപ്പെട്ട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാട്ടുനായ്ക്ക കോളനിയിലെ രവിയുടെ ഭാര്യ സരസ്വതി പ്രസവിച്ചത്.
പ്രസവത്തിനു ശേഷം ആരുമറിയാതെ വീടിനു പിറകുവശത്ത് നവജാത ശിശുവിനെ കുഴിച്ചിടുകയായിരുന്നു.31ാം തീയതി ഷനിയാഴ്ച രക്തസ്രാവം അധികമായതിനെ തുടര്‍ന്ന് യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയില്‍ യുവതി പ്രസവിച്ചതാണെന്ന് സ്ഥീരികരിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കു നല്‍കിയ മൊഴിയില്‍ കുട്ടിയെ കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തി. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെ അഡീഷണല്‍ തഹസില്‍ദാര്‍ സുരേഷ് ബാബു,തിരുനെല്ലി എസ് ഐ ജയപ്രകാശ് പഞ്ചായത്ത് പ്രസിഡന്റ് മായാദേവി വില്ലേജ് അസിസ്റ്റ് ജോബി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും പൊതു പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടിനയച്ചു. കഴിഞ്ഞ മാസം 28നും 15നും ഹെല്‍ത്ത് അധികൃതരും ആശാവര്‍ക്കറും കോളനിയില്‍ എത്തിയിരുന്നെങ്കിലും ഗര്‍ഭിണിയാണെന്ന് വിവരം യുവതി മറച്ചു വെക്കുകയായിരുന്നു. കുട്ടിയെ ജീവനോടെ കുഴിച്ചിടുകയായിരുന്നോ കൊലപ്പെടുത്തിയോ തുടങ്ങിയ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. സംഭവം തൊട്ടടുത്ത അയല്‍വാസികള്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് പോലീസിനു ലഭിച്ച മൊഴി