കുച്ചുപ്പുടിയിൽ ശിവപ്രിയ
സി.ബി.എസ് ഇ ജില്ലാ കലോത്സവ നഗരിയിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടി വിഭാഗത്തിൽ ബത്തേരി ഭവൻസ് വിദ്യാമന്ദിറിലെ ശിവപ്രിയ എ.റ്റി. ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. പതിനാല് വർഷത്തോളമായി നൃത്തമഭ്യസിക്കുന്ന ശിവപ്രിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഗുരു കലാമണ്ഡലം രജ്ഞിത്തിന്റെ ശിഷ്യ കൂടിയായ ശിവപ്രിയ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി. ബീനാച്ചി സ്വദേശി ഐശ്വര്യ ഭവനിൽ അനിൽ കുമാർ -ഗീതാ ദമ്പതികളുടെ മകളാണ്.