ഉദാരമതികളുടെ സഹായത്താല്‍ വാടക വീട്ടില്‍ കഴിയുന്ന കിടപ്പുരോഗിയായ വെങ്കിടേഷിന് വീടുവെയ്ക്കുന്നതിന് ഭൂമി ദാനം നല്‍കി മാതൃകയാകുകയാണ് വീട്ടമ്മ. പുല്‍പ്പള്ളി ചതുരത്തറ മോളി സ്വന്തമായുള്ള പതിനെട്ട് സെന്റ് സ്ഥലത്തില്‍ നിന്നും നാല് സെന്റ് ഭൂമിയാണ് സൗജന്യമായി നല്‍കിയത്. പുല്‍പള്ളി താഴെയങ്ങാടി കൃഷിഭവന് സമീപം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് സൗജന്യമായി നല്‍കിയത്. ടൗണില്‍ വര്‍ഷങ്ങളായി തയ്യല്‍ ജോലി ചെയ്താണ് മോളിയും കുടുംബവും കഴിയുന്നത്. പ്രളയക്കെടുതിയില്‍ മേപ്പാടി പുത്തുമലയിലെ കുടുംബങ്ങളുടെ ദയനീയവസ്ഥ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് മക്കളുമായി ആലോചിച്ച് ഭുമിയില്ലാത്ത കുടുംബത്തിന് ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെട്ട് അര്‍ഹരായവരെ കണ്ടെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്ന വെങ്കിടേഷിന്റ കുടുംബത്തിന്റെ ദയനീയവസ്ഥ നേരില്‍ ബോധ്യപ്പെട്ടതോടെയാണ് മോളി, ഇവര്‍ക്ക് തന്നെ ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മക്കളായ നിഷയും നിഷാദും മരുമക്കളായ ബിജുവും ജസ്‌നയും മോളിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ഭുമിയുടെ രേഖകള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.