പുല്‍പള്ളി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിന് കൈത്താങ്ങായി ആലപ്പുഴയിലെ പുളിങ്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹായം എത്തി. കൊളവള്ളി ആദിവാസി കോളനിയിലെ 150 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഷീറ്റ് ഉള്‍പ്പടെ ഇരുത്തിയഞ്ചോളം വസ്തുക്കളടങ്ങിയ കിറ്റുകള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയുണ്ടായ പ്രളയക്കെടുതിയില്‍ വയനാട്ടില്‍ നിന്നും സഹായം ലഭിച്ചിരുന്നു. ഇത്തവണ വയനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ ഉള്‍പ്പെടെ തകരുകയും വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചാത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ശേഖരിച്ച സഹായങ്ങള്‍ കൊളവള്ളിയിലെത്തിച്ചത്. പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ നേരിട്ടെത്തിയാണ് കിറ്റുകള്‍ കൈമാറിയത്. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെന്നിച്ചന്‍ മണ്ണങ്കാരത്തറ, വൈസ് പ്രസിഡന്റ് പുഷ്പ ബിജു, സെക്രട്ടറി സുജാത എന്നിവരുടെ നേതൃത്വത്തിലാണ് സഹായ വിതരണം നടത്തിയത്. മുള്ളന്‍ കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ജീന ഷാജി,തോമസ് പാഴൂക്കാല, ബിജു പുലക്കുടിയില്‍, ബിന്ദു ബിജു, സിസിലി ചെറിയാന്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.