കല്‍പ്പറ്റയില്‍ എം പി ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസ് രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന കേന്ദ്രമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ എം പി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തന്റെ മുന്‍പില്‍ ഇരിക്കുന്നവര്‍ യു ഡി എഫുകാര്‍ മാത്രമായിരിക്കും. എന്നാല്‍ തന്റെ ഓഫീസ് യു ഡി എഫുകാര്‍ക്ക് മാത്രമുള്ളതല്ല. ഓരോ വയനാട്ടുകാരനും എന്ത് പ്രശ്നങ്ങള്‍ക്കും തന്റെ ഓഫീസുമായി ബന്ധപ്പെടാം. പരമാവധി സഹായങ്ങള്‍ താന്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ തെറ്റുകളെ വിമര്‍ശിക്കാനും തിരുത്താനുള്ള അധികാരം വയനാടന്‍ ജനതയ്ക്കുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാണ് വയനാടന്‍ ജനത. വയനാടിന്റെ എം പിയാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു. ഇടതുപക്ഷവുമായി ആശയ ഭിന്നതകള്‍ ഉണ്ടെങ്കിലും ആപത്ത് കാലത്ത് ഒന്നിച്ച്നില്‍ക്കാന്‍ ഇതൊന്നും തടസ്സമല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!