മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 111 പവന്‍ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം വണ്ണത്തുപാറ മച്ചിങ്ങല്‍ ഷജ്ഹാന്‍(29)നെ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 6 മണിയോടെ മൈസൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി സി ബസ്സില്‍ നിന്നുമാണ് 888 ഗ്രാം സ്വര്‍ണ്ണവുമായി ഷജ്ഹാനെ വാഹന പരിശോധനക്കിടെ എക്സൈസ് പിടികൂടിയത്. മലപ്പുറത്തേക്കാണ് സ്വര്‍ണ്ണം കൊണ്ടുപോകുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഷജ്ഹാന്‍ പറഞ്ഞതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. എം മജു പറഞ്ഞു. ഷജ്ഹാന്‍ തന്റെ പോക്കറ്റില്‍ കവറിലാക്കി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണ്ണവും ആളെയും ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും.പരിശോധന സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സജു, പിഇഒമാരായ കെ.എം സൈമണ്‍,കെ.ശശി,സിഇഒമാരായ വി.രഘു,അജേഷ് വിജയന്‍ എന്നിവരും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.