വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.ബത്തേരി ആറാംമൈല്‍ കുറിച്യാട്ട് പുത്തനൂര്‍ രാധാകൃഷ്ണന്‍(56) ആണ്് മരിച്ചത്. ഇക്കഴിഞ്ഞ 19-ാം തിയതി തിങ്കളാഴ്ച രാത്രി 8 മണിയോടെ ആറാം മൈല്‍ ടൗണില്‍ വച്ചായിരുന്നു അപകടം. പുല്‍പ്പള്ളി ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വന്ന ഓമ്നി വാന്‍ തട്ടിയാണ് രാധാകൃഷ്ണന് പരുക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് രാധാകൃഷ്ണന്‍ മരണപ്പെട്ടത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.