കിണര്‍ ഇടിഞ്ഞ് താഴ്ന്നു കുടി വെള്ളം നിലച്ചു.
കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞതോടെ കുടിവെള്ളവും നിലച്ചു.തൃശ്ശിലേരി, കാനഞ്ചേരിക്കുന്ന് പുളിക്കല്‍ വിന്‍സെന്റിന്റെ കിണറാണ് കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും ഇടിഞ്ഞ് താഴ്ന്നത്. 34 റിംഗുകളുണ്ടായിരുന്ന കിണറിലെ 24 റിംഗുകളും ഇടിഞ്ഞ് താഴുകയായിരുന്നു. ഒന്നര എച്ച് പി യുടെ മോട്ടറും അനുബന്ധ പ്പൈപ്പുകളുമെല്ലാം മണ്ണിനടിയിലായി. വീടിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന കിണര്‍ ഇടിഞ്ഞ് താഴ്ന്നത് വീടിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. 20 വര്‍ഷമായിട്ടും വറ്റാത്ത കിണറില്‍ വേനല്‍ക്കാലത്ത് പോലും വെള്ളം ലഭിക്കാറുണ്ട്.