ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 560 വീടുകള്‍ പൂര്‍ണ്ണമായും 5434 വീടുകള്‍ ഭാഗികമായും നശിച്ചു. പ്രാഥമിക കണക്കനുസരിച്ചുള്ള വിവരങ്ങളാണിത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ 275 വീടുകള്‍ പൂര്‍ണ്ണമായും 3200 വീടുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ 273 വീടുകള്‍ പൂര്‍ണ്ണമായും 2057 വീടുകള്‍ ഭാഗികമായും നശിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത് യഥാക്രമം 12 ഉം 177 ഉം വീടുകളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിയോഗിച്ചതിനാല്‍ സമഗ്രമായ നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതെയുള്ളൂ.
Sign in
Sign in
Recover your password.
A password will be e-mailed to you.