പ്രളയം:പ്രാഥമിക കണക്കെടുപ്പ് 219.15 കോടി രൂപയുടെ കൃഷിനഷ്ടം

0

കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് മറ്റൊരു പ്രളയകാലം കൂടി. കൃഷിവകുപ്പ് നടത്തിയ പ്രഥമിക കണക്കെടുപ്പില്‍ മഴക്കെടുതിമൂലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 219.15 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി വിലയിരുത്തല്‍. വാഴകൃഷിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടിട്ടുളളത്. 180.49 കോടി രൂപയുടെ നഷ്ടമാണ് വാഴ കര്‍ഷകര്‍ക്ക് നേരിട്ടത്. 1319 ഹെക്ടറിലായി 3296379 വാഴകളാണ് കനത്തകാറ്റിലും മഴയിലുമായി ജില്ലയില്‍ നശിച്ചത്. 24,31,899 കുലച്ച വാഴകളും 8,64,480 കുലക്കാത്ത വാഴകളും നശിച്ചു. ഇവയ്ക്ക് യഥാക്രമം 145.91 കോടി രൂപ, 34.58 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. നെല്ല്,കുരുമുളക്, അടക്ക,ഏലം തുടങ്ങിയ വിളകള്‍ക്കും കാര്യമായ നഷ്ടം നേരിട്ടിട്ടുണ്ട്. വിളകള്‍ക്ക് 30-100% വരെ നഷ്ടം കണക്കാക്കുന്നു. 1770 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചത്. 26.50 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ എക്കലും മണലും അടിഞ്ഞുകൂടിയത് നെല്‍കൃഷിയുടെ വ്യാപകമായ നഷ്ടത്തിന് കാരണമായി. പുഴകളും തോടുകളും ഗതി മാറി ഒഴുകിയതാണ് കൃഷി നഷ്ടത്തിന് ആക്കം കൂട്ടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!