വയനാടന്‍ ജനതയെ കൈപിടിച്ചുയര്‍ത്തണം
പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാടന്‍ ജനതയെ കൈ പിടിച്ചുയര്‍ത്തേണ്ട ഉത്തരവാദിത്വം ജാതി മതചിന്തകള്‍ക്ക്തീതമായി എല്ലാവര്‍ക്കു മുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പ്രളയത്തെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ ഇരുനൂറ് വീടുകളില്‍ നിന്നെത്തിയ അഞ്ഞൂറോളം പേരെ അദ്ദേഹം നേരിട്ടു കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. ചാമാടിപ്പൊയില്‍, അഗ്രഹാരം കോളനികളിലെ താമസ്സക്കാര്‍ക്ക് എല്ലാ വര്‍ഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തെക്കുറിച്ച് നൂറ് കണക്കിന് സ്ത്രീകളാണ് കണ്ണീര്‍ പൊഴിച്ചു കൊണ്ട് പരാതി പറഞ്ഞത്.ക്യാമ്പില്‍ കഴിയുന്ന ഫിദ ഫാത്തിമ,തെമീമാ, മിസ്രിയ, ഫസ്‌ന ,ഇസ്ഹാക്ക് ,നജാദ് എന്നീ കുട്ടികള്‍ തങ്ങളുടെ പഠനോപകരണങ്ങള്‍ പ്രളയത്തില്‍ നശിച്ചുപോയ സാഹചര്യം കണ്ണീരോടെ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ എത്തിക്കാനുള്ള നിര്‍ദേശം മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡണ്ട് അഡ്വ.എന്‍.കെ.വര്‍ഗീസ്സിനു നല്‍കി.നേതാക്കളായ എന്‍.ഡി.അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, കെ.സി.റോസക്കുട്ടി, പി.പി.ആലി, കെ.കെ.അബ്രാഹം.എച്ച്.ബി. പ്രദീപ്.കമ്മന മോഹനന്‍, കെ.ജെ. പൈലി, അബ്ദുള്ള വള്ളിയാട്ട്, ജോര്‍ജ് പടക്കൂട്ടില്‍, ബ്രാന്‍ അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ,വൈസ് പ്രസിഡണ്ട് നജുമുദ്ദീന്‍ മൂടമ്പത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.