കുരുമുളക് മോഷണം;പ്രതികള്‍ പിടിയില്‍
പുല്‍പ്പള്ളി കാപ്പിസെറ്റ് വാസുദേവന്റെ മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍.പ്രായ പൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.പുല്‍പ്പള്ളി ശശിമല ഇലവുങ്കല്‍ ഉണ്ണി എന്ന ഇ.കെ ഷിജു(23),പുല്‍പ്പള്ളി കൊളത്തൂര്‍ പാളക്കൊല്ലി മുണ്ടക്കല്‍ ബിബിന്‍ ബാബു (20) എന്നിവരാണ് പിടിയിലായത്. ഈ കടയില്‍ നിന്നും മേഷ്ടിച്ച 50 കിലോ കുരുമുളക് ഉള്‍ടെ മലഞ്ചരക്ക് സാധനങ്ങള്‍ 80000 രൂപയ്ക്ക് ബത്തേരിയിലെ ഒരു കടയില്‍ ഇവര്‍ വില്‍പ്പന നടത്തുകയായിരുന്നു.പുല്‍പ്പള്ളി എസ്.ഐ അജീഷ് കുമാര്‍,അഡീ.എസ്.ഐ കുഞ്ഞനന്തന്‍,സി.പി.ഒ ടോണി,എസ്.സി.പി.ഒ പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.