തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തോക്കിന്‍ തിരകള്‍ പിടികൂടി
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തോക്കിന്‍ തിരകള്‍ പിടികൂടി. നാല് പേര്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന 82 തോക്കിന്‍ തിരകളാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടിയത്.
കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍തിരകളാണ് എക്‌സൈസ് പിടികൂടിയത്. ഡബിള്‍ ബാരല്‍ തോക്കിന്റേതുള്‍പ്പെടെയുള്ള വിവിധയിനം തിരകളാണ് പിടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സുധീര്‍ സി (34), പാലക്കാട് സ്വദേശികളായ ഫക്രുദ്ദീന്‍ അലി അഹമ്മദ് (37), അക്ബര്‍ എം (31), മുഹമ്മദ് അലി ടി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇന്ന് രാത്രി ഏഴ് മണിയോടെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് തിരകള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭാഗത്തുനിന്നും വന്ന ആള്‍ട്ടോ കാറിന്റെ അരിക് കവര്‍ പൊളിച്ച് അതിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു തിരകള്‍.