കളക്ട്രറേറ്റിലേക്ക് മാര്‍ച്ച് നടത്തി

0

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വര്‍ധിപ്പിച്ച കരണ്ട് ചാര്‍ജ് പിന്‍വലിക്കുക, അപ്രഖ്യാപിത കരണ്ടു കട്ട് ഒഴിവാക്കുക, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത വെല്‍ഡിങ് വര്‍ക്കര്‍മാരുടെ കടന്നുകയറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷനനായിരുന്നു.സെക്രട്ടറി ഹാരിസ് തങ്കച്ചന്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!