ചുമര്‍ചിത്ര രചന സംഘടിപ്പിച്ചു

0

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശം ജനമനസ്സുകളില്‍ എത്തിച്ച് കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചുമര്‍ചിത്ര രചന സംഘടിപ്പിച്ചു. ലോകത്തില്‍ സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളിലൂടെ ലോക സമാധാനം സാധ്യമാക്കുകയും മറ്റുള്ളവരിലേക്ക് ലോകസമാധാനം എന്ന ആശയം പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചുമര്‍ ചിത്രരചനയും സഡാക്കോ കൊക്ക് നിര്‍മ്മാണവും പ്രദര്‍ശനവും സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പി ജോണ്‍ ചുമരില്‍ ചിത്രം വരച്ച് യുദ്ധ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കാതറിന്‍ സി തോമസ്, പിടിഎ വൈസ് പ്രസിഡണ്ട് സിബി ആശാരിയോട്ട്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ലിന്‍സി കുര്യയന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!