അസോസിയേഷൻ ഓഫ് ഐ. ടി എംപ്ലോയീസ്(സി ഐ ടി യു) സംസ്ഥാന സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു.

0

സെപ്തംബർ മാസം 21, 21 തീയ്യതികളിൽ ബത്തേരിയിൽ വച്ചുനടക്കുന്ന അസ്സോസിയേഷൻ ഓഫ് ഐ. ടി എംപ്ലോയീസ്( സി. ഐ. ടി. യു) സംസ്ഥാന സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ബത്തേരി മിൽക് സൊസൈറ്റി ഹാളിൽ നടന്ന സംഘാടക സമിതിരൂപീകരണം സി. ഐ. ടി. യു ജില്ലാപ്രസിഡണ്ട് വി. വി ബേബി ഉദ്ഘാടനം ചെയ്തു. പി. ആർ ജയപ്രകാശ് അധ്യക്ഷനായിരുന്നു. സി. പി. ഐ. എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എം. എൽ. എമാരായ സി. കെ ശശീന്ദ്രൻ, ഒ. ആർ കേളു, നേതാക്കാളായ കെ. വി മോഹനൻ, കെ ശശാങ്കൻ തുടങ്ങിയവർ രക്ഷാധികാരികളായിട്ടുള്ള 251 അംഗ സംഘാടക സമിതിയാണ് രൂപീകിരിച്ചിരിക്കുന്നത്. പി. ആർ ജയപ്രകാശിനെ ജനറൽ കൺവീനറായും, ചെയർമാനായി വി. വി ബേബിയെയും, ബേബി വർഗീസിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു. കൺവീനർമാരായി അനീഷ് ബി. നായർ, കെ റഫീക്ക്, സുരേഷ് താളൂർ, പി. കെ രാമചന്ദ്രൻ, ബീന വിജയൻ, പി. ജെ ജോസഫ്, എം. എ സരേഷ്, വി. എ അബ്ബാസ്, ലിജോ ജോണി എന്നിവരെയും വൈസ് ചെയർമാന്മാരായി സി. കെ സഹദേവൻ, സജു ജനാർദ്ദനൻ, സുരേഷ് ബാബു, എം. എസ് ഫെബിൻ, കെ. സി യോഹന്നാൻ, ജിനീഷ് ജോസഫ്, ടി. കെ ശ്രീജൻ, ഋതുശോഭ്, എൻ രാജൻ, സോണി ആസാദ് എന്നിവരെയും തിരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കും. കമ്പ്യൂട്ടർ അനുബന്ധമേഖലയിൽ തൊഴിലെടുക്കുന്നവരുടെ സംഘടനായാണ് അസോസിയേഷൻ ഓഫ് ഐ. ടി എംപ്ലോയീസ്.

Leave A Reply

Your email address will not be published.

error: Content is protected !!