കാര്‍ഷിക വായ്പകളില്‍ മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. റവന്യൂ റിക്കവറി നടപടികള്‍ മരവിപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനം. വായ്പാ പരാതികള്‍ പരിശോധിക്കാനും ജപ്തി നടപടികള്‍ നിരീക്ഷിക്കാനും ജില്ലകളില്‍ ഉപസമിതികള്‍ രൂപീകരിക്കാനും തീരുമാനം.
ജപ്തിയുടെ ഭീഷണിയില്‍ കഴിയുന്ന ജില്ലയിലെ 8000ല്‍പരം കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇന്ന് ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഉണ്ടായത്.പുനക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടികള്‍ ഉണ്ടാവില്ല. ഇതിനായി വായ്പകള്‍ പുതുക്കി നല്‍കും. ജപ്തി നടപടികളും വായ്പകള്‍ സംബന്ധിച്ച പരാതികളും നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ ഉപസമിതികള്‍ വരു. ഉപസമിതികളുടെ അനുമതിയില്ലാതെ ജപ്തി പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതി യോഗം നിര്‍ദ്ദേശിച്ചു. മൊറട്ടോറിയം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ബാങ്കേഴ്‌സ് സമിതിതിക്ക് എടുക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.