വയനാട് ചുരത്തില്‍ മഴ നടത്തം ആഗസ്റ്റ് 10ന്
വയനാട് ചുരത്തില്‍ മഴ നടത്തം ഇത്തവണ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 10 നാണ് ഈ വര്‍ഷത്തെ മഴ നടത്തം. വിദ്യാര്‍ത്ഥികളടക്കം പതിനൊന്നായിരം പേരെങ്കിലും ഇത്തവണ മഴ നടത്തത്തില്‍ പങ്കാളികളാകും. ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച് നാലാം വളവ് വരെയാണ് ഇത്തവണ മഴ നടത്തം. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍, വിവിധ പരിസ്ഥിതി സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.