കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കളക്ട്രറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വര്‍ധിപ്പിച്ച കരണ്ട് ചാര്‍ജ് പിന്‍വലിക്കുക, അപ്രഖ്യാപിത പവര്‍ കട്ട് ഒഴിവാക്കുക, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത വെല്‍ഡിങ് വര്‍ക്കര്‍മാരുടെ കടന്നുകയറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് . മാര്‍ച്ചില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി എന്‍.കെ ഹാരിസ്, ജില്ലാ ട്രഷറര്‍ സന്തോഷ്, ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.