മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘം തിരഞ്ഞെടുപ്പ് 20 ന് നടക്കും
32 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സുഷ്മ പരിശോധന നാളെ നടക്കും. മറ്റന്നാള്‍വരെ പത്രിക പിന്‍വലിക്കാം.വര്‍ഷങ്ങളായി എല്‍.ഡി.എഫ് ഭരണസമിതിയാണ് ക്ഷീര സംഘം ഭരണം ഭരിക്കുന്നത്. 9 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.എല്‍.ഡി.എഫില്‍ ഏഴ് സീറ്റില്‍ സി.പി.എം ഉം, രണ്ട് സീറ്റില്‍ സി.പി.ഐ.സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 20 ന് രാവിലെ 8 മണി മുതല്‍ മൂന്ന് മണി വരെ സംഘം ഹാളിലാണ് വോട്ടെടുപ്പ് . ആകെ 1794 വോട്ടര്‍മാരാണ് നിലവിലുള്ളത്. കല്‍പ്പറ്റ ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ പി.അനിതയാണ് റിട്ടേണിംഗ് ഓഫീസര്‍