മുത്തപ്പന്‍ വെള്ളാട്ട് നടത്തി
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ മുത്തപ്പന്‍ വെള്ളാട്ടും, മലക്കാരി വെള്ളാട്ട്, ഗുളികന്‍ വെള്ളാട്ടും നടത്തി.എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ മുത്തപ്പന്‍ വെള്ളാട്ടും ഭഗവതി വെള്ളാട്ടും നടക്കുന്നത്. ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാര്‍, കെ.കുമാരന്‍, വി.റ്റി.ശങ്കരന്‍ ,എം.കെ.രാജന്‍, പി.ആര്‍.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അന്നദാനവും ഉണ്ടായിരുന്നു.