വില തകര്‍ച്ചക്ക് കാരണം കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്ത് കളി
നേന്ത്ര വാഴക്കുലയുടെ വില തകര്‍ച്ചക്ക് കാരണം കച്ചവടക്കാരും ഹോര്‍ട്ടി കോപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്ത് കളിയാണെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കണിയാരം സ്വാശ്രയ കര്‍ഷക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കര്‍ഷകര്‍ക്ക് 40 രൂപ താങ്ങ് വില നല്‍കണം,തുക നല്‍കുന്നത് 60 ദിവസം എന്ന കലാവധി അംഗീകരിക്കാന്‍ കഴിയില്ല.വെജിറ്റബിള്‍ പ്രമോഷന്‍ കൗണ്‍സില്‍ മുഖേന കച്ചവടം നടത്തിയ കര്‍ഷകര്‍ക്ക് കിലോക്ക് 10 രൂപ സബ് സിഡി നല്‍കണം, ഈ വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ എം എല്‍ എ ഓഫീസ്, ദേശിയ പാത, കൃഷി ഭവന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.വാര്‍ത്ത സമ്മേള ന ത്തില്‍ ജോണ്‍ കോമ്പിക്കര, ഷിനോജ് മുള മറ്റത്തില്‍, പി സുരേഷ് എന്നിവര്‍ പങ്കെടുത്തു