മോദി അന്തര്‍ ദേശീയ കോര്‍പ്പറേറ്റുകളുടെ വക്താവ്
അന്തര്‍ ദേശീയ കോര്‍പ്പറേറ്റുകളുടെ വക്താവാണ് മോദിയെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍.യൂണിയന്‍ ജില്ലാ സമ്മേളനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി സര്‍ക്കാരിന്റെ രണ്ടാം വരവ് അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്.രാജ്യത്തെ തൊഴില്‍ മേഖല വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ച മോദി സര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കിയിരിക്കയാണെന്നും സുന്ദരേശന്‍ കുറ്റപ്പെടുത്തി ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റണി അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി എന്‍.മുഹമദ്, ജില്ലാ സെക്രട്ടറി എ.രാജന്‍, കെ.കെ.കുമാരദാസ്, കെ.വി.മോഹനന്‍, പി.വി.സഹദേവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.