പലിശ സബ്സിഡിയുള്ള സ്വര്‍ണ്ണപ്പണയ വായ്പ നിര്‍ത്താനോ പരിമിതപ്പെടുത്താനോ ഉള്ള ഒരു നിര്‍ദ്ദേശവും ഉത്തരവും സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാന കൃഷിവകുപ്പ് ആവശ്യപ്പെട്ട പ്രകാരം സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തുകയാണെന്ന പ്രചാരണം കള്ളമാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് പലിശ ഇളവോടെ കിട്ടേണ്ട കാര്‍ഷിക വായ്പകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാമ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന സംഘടിത ശക്തികളാണ് തെറ്റായ പ്രചാരണം നടത്തുന്നത്. കര്‍ഷകര്‍ക്ക് ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഇത് കര്‍ഷകര്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല. കേരളത്തിലെ കര്‍ഷക വായ്പകളില്‍ 63 ശതമാനവും സ്വര്‍ണപ്പണയ വായ്പയാണ്. സ്വര്‍മം ഈടു നല്‍കാനില്ലാത്ത കര്‍ഷകര്‍ വട്ടിപ്പലിശയെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.