വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

0

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എകദിന സൗജന്യ വ്യക്തിത്വ വികസന- കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ‘പാസ്വേഡ് 2019-20’ സംഘടിപ്പിച്ചു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ക്യാമ്പ് കളക്ടറേറ്റ് ഹുസൂര്‍ ശിരസ്ദാര്‍ ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ സുദേവന്‍ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് സരിത സുധാകര്‍, മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ പി.വി സന്ദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് എം.അഫ്സ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പ്രസന്ന, അധ്യാപകന്‍ സി.എ അഷ്റഫ്, പിടിഎ മെമ്പര്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ എഴ് ക്യാമ്പുകളാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!