ഡിജിറ്റല്‍ സ്റ്റിക്കര്‍ ഈ മാസം 6 മുതല്‍

0

ബത്തേരി ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ സംവിധാനം ഈ മാസം ആറുമുതല്‍ നിലവില്‍ വരും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. സറ്റിക്കര്‍ പതിക്കുന്നതോടെ ഓട്ടോകളുടെ പൂര്‍ണ്ണവിവരവും ലഭ്യമാകും.ഇതിനുപുറമെ ടൗണില്‍ നടത്തുന്ന അനധികൃത സര്‍വ്വീസുകള്‍ തടയുന്നതിനും കഴിയും. ഓട്ടോറിക്ഷകളുടെ മുന്നിലും പിറകിലുമായാണ് സ്റ്റിക്കര്‍ പതിക്കുക. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ബത്തേരി ടൗണിലെ 670-ാളം ഓട്ടോകളിലും ഈ സംവിധാനം ഒരുക്കും. ബത്തേരി നഗരസഭ ഓട്ടോ ഉടമകളുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷകള്‍ക്കും പിന്നീട് ടൗണില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ഗുഡ്സ്,ടൂറിസ്റ്റ് ടെംപോ വാഹനങ്ങള്‍ക്കും നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!