കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അധ്യാപകരോടും ജീവനക്കാരോടും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും, വിദ്യാഭ്യാസ രംഗത്ത് ചുവപ്പ് വല്‍ക്കരണം നടപ്പിലാക്കുകയാണന്നും ആരോപിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബത്തേരി എ ഇ ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കുക, ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ ധര്‍ണ്ണ സംഘടനാ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി എസ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എം പി സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ബിനു, സുനില്‍കുമാര്‍, പി സജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.