മോദിയ്ക്ക് കോര്‍പ്പറേറ്റ് ദാസ്യം: വിജയന്‍ ചെറുകര

0

കുത്തക കോര്‍പ്പറേറ്റുകള്‍ക്കും നിര്‍മാണ ഭീമന്‍മാര്‍ക്കും മോദി സര്‍ക്കാര്‍ വിടുപണി ചെയ്യുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴില്‍ നിയമ ഭേദഗതി ഇതിന് വേണ്ടിയാണെന്നും വിജയന്‍ ചെറുകര പറഞ്ഞു.മാനന്തവാടിയില്‍ സി പി ഐ മാനന്തവാടി മേഖല ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍.സോമന്‍നായര്‍ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോണി മറ്റത്തിലാനി, ഡോ.അമ്പി ചിറയില്‍, മണ്ഡലം സെക്രട്ടറിമാരയാ വി.കെ.ശശിധരന്‍, ആലി തിരുവാള്‍, എന്നിവര്‍ സംസാരിച്ചു. മാധ്യമ രാഷ്ട്രീയം എന്ന വിഷയത്തില്‍ ജിപ്‌സണ്‍ പോളും പരിസ്ഥിതി രാഷ്ട്രിയം എന്ന വിഷയത്തില്‍ കെ.അജിത്തും ക്ഷേമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഒ.കെ.ജയകൃഷ്ണന്‍ എന്നിവരും ക്ലാസ്സ് എടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!