ഫ. ടോം ഉഴുന്നാലിന് ബത്തേരിയിൽ ഉജ്വല സ്വീകരണം.

0

ഫ. ടോം ഉഴുന്നാലിന് ബത്തേരിയിൽ ഉജ്വല സ്വീകരണം. ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ എത്തിയ ഫാ.ടോം ഉഴുന്നാലിന് വിശ്വാസികളും പൊതു സമൂഹവും ചേർന്നാണ് സ്വീകരണം നൽകിയത്.എല്ലാവരുടെയും സ്നേഹവും ത്യാഗവും നിറഞ്ഞ പ്രാർത്ഥനയുടെ ഫലമായാണ് ഇപ്പോൾ താനിവിടെ നിൽക്കുന്നതെന്ന് ഫാ.ടോം ഉഴുന്നാൽ അസംപ്ഷൻ പള്ളിയിൽ നൽകിയസ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ന് രണ്ടരയോടെയാണ് ഫാ.ടോം ഉഴുന്നാൽ ബത്തേരി അസംപ്ഷൻ ദേവാലയങ്കണത്തിൽ എത്തിയത്.കവാടത്തിൽ അസംപ്ഷൻ ഇടവക വികാരി ഫാ.സ്റ്റീഫൻ കോട്ടക്കലിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എല്ലാവരും ഫാ.ടോം ഉഴുനലിനെ ദേവാലയത്തിലേക്ക് ആനയിച്ചു.തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ മാനന്തവാടി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം നെല്ലിക്കുന്നേൽ ,ഫാ.സ്റ്റീഫൻ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭയും വിവിധ സംഘടനകളും ഫാ.ടോം ഉഴുന്നാലിനെ പൊന്നാട അണിയിച്ചു ആദരിച്ചു.എല്ലാവരുടെയും സ്നേഹവും ത്യാഗവും നിറഞ്ഞ പ്രാർത്ഥനയുടെ ഫലമായാണ് ഇപ്പോൾ താനിവിടെ നിൽക്കുന്നതെന്ന് ഫാ.ടോം ഉഴുന്നാൽ പറഞ്ഞു. കൂടുതലൊന്നും പറയാൻ കഴിയാതെ വിതുമ്പി കൊണ്ടാണ് ഫാദർ ടോം ഉഴുന്നാൽവേദി വിട്ടത്. ഇത് വിശ്വാസികളുടെയും കണ്ണുകളെ ഈറനണിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!