സംസ്ഥാന കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പ് മുഖേന ജില്ലയില്‍ നേന്ത്രക്കുലകള്‍ സംഭരിക്കും. ഈ മാസം നാലു മുതലാണ് സംഭരണം. നേന്ത്രകായ വിലയിടിഞ്ഞ സാഹചര്യത്തില്‍ കിലോക്ക് 26 രൂപ നിരക്കിലാണ് സംഭരണം. ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലാണ് സംഭരണം.കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് വയനാട് ജില്ലയിലെ കര്‍ഷകരുടെ ദുരിതാവസ്ഥ നിയമസഭയില്‍ ഐ. സി ബാലകൃഷ്ണന്‍ എം. എല്‍. എ ഉന്നയിച്ചിയിച്ചിരുന്നു. തുടര്‍ന്നാണ് കൃഷി വകുപ്പ് മന്ത്രി ഇടപെട്ട് താങ്ങുവില നിശ്ചിയിച്ച് സംഭരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 26 രൂപ താങ്ങുവില 30 രൂപയാക്കാനും ശ്രമം നടക്കുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്പില്‍ രജിസ്ടര്‍ചെയ്ത കര്‍ഷകരുടെയും രജിസ്ടര്‍ ചെയ്യാത്ത കര്‍ഷകരുടെയും ഉല്‍പ്പന്നം സംഭരിക്കും. രിജ്സ്ടര്‍ ചെയ്യാത്ത കര്‍ഷകര്‍ വാഴക്കുലകള്‍ സര്‍ക്കാറിന് നല്‍കുമ്പോള്‍ കര്‍ഷകന്റെ പാസ്സ് ബുക്കിന്റെ കോപ്പിയും കൊണ്ടുവരണം. സംഭരിക്കുന്ന നേന്ത്രക്കായുടെ വില ഹോര്‍ട്ടികോര്‍പ്പിന് നല്‍കി 60 ദിവസംകൊണ്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുക എത്തുമെന്നും ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സിബി ചാക്കോ പറഞ്ഞു. എന്തായാലും വിലതകര്‍ച്ചയില്‍ എന്തുചെയ്യണമെന്നറിയാതെ പതറിയ ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് ഇതൊരു ആശ്വാസമാകും എന്നപ്രതീക്ഷയാണുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.