ഉപയോഗിക്കാത്ത ഇ-ടോയ്‌ലറ്റിന് സമീപം ശുചിത്വമിഷന്റെ ബോധവല്‍ക്കരണ ബോര്‍ഡ്

0

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഇ-ടോയ്‌ലറ്റിന് സമീപം ശുചിത്വമിഷന്റെ ബോധവല്‍ക്കരണ ബോര്‍ഡ്. ശൗചാലയത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ബോര്‍ഡാണ് സ്ഥാപിച്ചത്.വെള്ളമുണ്ട വില്ലേജ്, കൃഷിഭവന്‍, രജിസ്റ്റര്‍ ഓഫീസ്, ആധാരം എഴുത്ത് ഓഫീസ് തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്ള ഒമ്പതാം മൈലില്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഈ ടോയ്‌ലറ്റിന് മുന്‍പിലാണ് ശുചിത്വ മിഷന്‍ ശൗചാലയ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എഴുതിവച്ചിരിക്കുന്നത്. ഇ ടോയ്‌ലറ്റ് പൊളിച്ചുമാറ്റി ശുചിത്വ മിഷന്‍ ഫണ്ടുപയോഗിച്ച് പുതുതായി സാധാരണ ടോയ്ലറ്റുകള്‍ ഉണ്ടാകണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!