വിധവ പെന്‍ഷന്‍ അനുവദിക്കണം കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എന്‍)
തയ്യല്‍ തൊഴിലാളികളായ വിധവകള്‍ക്ക് ക്ഷേമനിധി പെന്‍ഷനോടൊപ്പം വിധവ പെന്‍ഷന്‍ കൂടി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എന്‍) മാനന്തവാടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.വ്യാപാരഭവനില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ.ചാക്കോ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.സുരേന്ദ്രന്‍, കെ.പുഷ്പ, വി.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തയ്യല്‍ സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്ല്യം പതിനായിരം രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, ആനുകൂല്ല്യങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.