എസ്എസ്എല്‍സി സേ പരീക്ഷ ജൂണ്‍ ഏഴിന് ആരംഭിക്കും

0

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി ( ഹിയറിങ് ഇംപയേര്‍ഡ്) സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സേ പരീക്ഷ ജൂണ്‍ ഏഴിന് ആരംഭിക്കും. 14ന് അവസാനിക്കും.

വിജ്ഞാപനങ്ങള്‍ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslcexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.

Leave A Reply

Your email address will not be published.

error: Content is protected !!