ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

0

ഓഗസ്റ്റ് 1 മുതല്‍ 7 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ജില്ലാശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ എന്‍ പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: എം സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡോ: അബ്ദുല്‍ റഷീദ് സന്ദേശം നല്‍കി. ബേബി ഷോയിലെ വിജയികള്‍ക്ക് നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം, ഡോ: പി ചന്ദ്രശേഖരന്‍, ബി ടി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!