മാനന്തവാടി നഗരത്തിലെ ട്രാഫിക്ക് പരിഷ്‌ക്കാരം: എതിര്‍പ്പുമായി വ്യാപാരികള്‍.

0

ട്രാഫിക് പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ജനങ്ങളെ നഗരത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൗണ്‍ഹാള്‍ റോഡില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സമ്പ്രദായമടക്കം പരിഷ്‌കാരങ്ങള്‍ പുന:പരിശോധികണമെന്ന് വ്യാപാരികള്‍. ട്രാഫിക് അഡൈ്വസറി ബോര്‍ഡില്‍ എടുക്കാത്ത തീരുമാനങ്ങളാണ് പോലീസ് നടപ്പിലാക്കുന്നത് ഇത്രയധികം നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, പല ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന പൊതു ജനങ്ങളെ ദ്രോഹിക്കുന്ന ട്രാഫിക് പോലീസിന്റെ കര്‍ക്കശ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡണ്ട് കെഉസ്മാന്‍, ജനറല്‍ സെക്രട്ടറി പിവി മഹേഷ്, ട്രഷറര്‍ എം വി സുരേന്ദ്രന്‍, എം കെ ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!