കല്‍പ്പറ്റ നഗരത്തിലെ ട്രാഫിക് പരിഷ്‌കരണം പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

0

പുതിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ കല്‍പ്പറ്റ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി .വിവിധ യൂണിയന്‍ നേതാക്കളെ വിളിച്ചിരുത്തിയാണ് പുതിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തീരുമാനങ്ങളെടുത്തതെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ അധികൃതര്‍ പറഞ്ഞത് .എന്നാല്‍ ഈ വിഷയത്തില്‍ യൂണിയനുകളെ ഗൗനിക്കുന്നില്ലെന്നും ,നഗരസഭാ കാലങ്ങളായി ഓട്ടോ തൊഴിലാളികളോട് നടത്തുന്ന അനീതിയുടെ തുടര്‍ക്കഥയാണ് പുതിയ ട്രാഫിക് പരിഷ്‌കരണമെന്നും ഓട്ടോ തൊഴിലാളികള്‍ കുറ്റപ്പെടുത്തി . ഓട്ടോ തൊഴിലാളികളോട് ട്രാഫിക് പരിഷ്‌കരണത്തിലൂടെ കാണിച്ച നെറികേടിനെതിരെ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. ഇന്ന് ട്രാഫിക് പരിഷ്‌കരണം നടപ്പില്‍വരുത്തിയതിന് ശേഷവും പഴയ സ്റ്റാന്‍ഡ് പരിസരം നിരവധി തവണ ബ്ലോക്കില്‍ കുരുങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!