പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. കാര്‍ സമ്മാനമായി ലഭിച്ചെന്ന് ഫോണിലേക്ക് സന്ദേശം അയച്ചാണു തട്ടിപ്പ.് സമ്മാനം ലഭിക്കണമെങ്കില്‍ 15000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സന്ദേശം വരും തുക അടച്ച് കഴിയുമ്പോള്‍ വീണ്ടും 25,000 രുപ കൂടി ആവശ്യപ്പെടും. ഇത്തരത്തില്‍ മുള്ളന്‍കൊല്ലി സ്വദേശിയായ മോഹനന് പണം നഷ്ടപ്പെട്ടു. 15000 രുപയാണ് നഷ്ടപ്പെട്ടത.് 25000 കൂടി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. കുടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തിറഞ്ഞത.് ബംഗാള്‍ കേന്ദ്രീകരിച്ചുള്ള മലയാളി സംഘമാണ് തട്ടിപ്പിന് പിന്നില്ലെന്ന് സൂചന. നാപ്‌ടോള്‍ കമ്പനിയോട് ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഇത്തരമൊരു പദ്ധതി തങ്ങള്‍ക്കില്ലെന്ന മറുപടിയാണ് ലഭിച്ചത് തട്ടിപ്പിന് ഇരകളായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.