ചൊവ്വാഴ്ച ദേശീയപാത 766ല്‍ മുത്തങ്ങ പൊന്‍കുഴിക്ക് സമീപം വച്ച് ലോറിയിടിക്കുകയും തുടര്‍ന്ന് ഇന്നലെ ചരിയുകയും ചെയ്ത കാട്ടാനയുടെ ജഢം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം വനത്തില്‍ തന്നെ സംസ്‌കരിച്ചത്. വന്യജീവി സങ്കേതം എ.സി.എഫ് അജിത്.കെ.രാമന്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സത്യന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യരാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. 25 വയസ്സുള്ള പിടിയാനയാണ് ലോറിയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയും ഒരു ദിവസത്തിനുശേഷം ചരിയുകയും ചെയ്തത്. ബുധനാഴ്ച വനംവകുപ്പ് ആനയ്ക്ക് പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ ലോറിയിടിച്ച് മുന്നിലെ വലതുതോളെല്ലിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പൊട്ടല്‍ സംഭവിച്ചതിനാല്‍ ആനയുടെ ജീവന്‍ അപകടത്തിലാണന്ന് നേരത്തെ വനംവകുപ്പ് അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് മുത്തങ്ങ കൗണ്ടന്‍മൂല വനമേഖലയില്‍ ആനയെ നിരീക്ഷാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാര്‍ പിടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.