ഫുട്‌ബോളിലൂടെ ആദിവാസി മേഖലയിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുക എന്ന ആശയവുമായി സംസ്ഥാനത്ത് ആദ്യമായി മേപ്പാടി ഗ്രാമപഞ്ചായത്തും ബ്രിട്ടീഷ് കൗണ്‍സിലും,ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടപ്പാക്കുന്ന പ്രീമിയര്‍ സ്‌ക്കില്‍സ് ഫുട്‌ബോള്‍ കോച്ചിംങ്ങിന് തുടക്കമായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ തമ്മിലും മത്സരം സംഘടിപ്പിക്കും. നാല് വാര്‍ഡുകള്‍ ചേരുന്നിടത്ത് ഒരു പരിശീലന സെന്ററും , പഞ്ചായത്തിനു കീഴില്‍ 8 മെന്‍ കോച്ചുമാരും, രണ്ട് വനിത കോച്ചുമാരും ഉണ്ട്. പഞ്ചായത്തിനു കീഴില്‍ 475 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളും വിവിധ കാറ്റഗറിയില്‍ പരിശീലനം നേടുന്നുണ്ട് എന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.