കൽപ്പറ്റ: പാരമ്പരാഗത സംഗീതത്തെ പ്രത്യേകിച്ച് കർണാടിക് ഗസൽ സംഗീതത്തെ പാശ്ചാത്യ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കി രാജ്യത്തെ ഏറ്റവും മികച്ച സംഗീത ബാന്റുകളിലൊന്നായി മാറിയ അകം ബാന്റ് സംഘം 13-ന് കൽപ്പറ്റയിലെത്തും. കേരള ടൂറിസം ,വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ഡി.ടി.പി.സി. ,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി
സംസ്കാരിക പരിപാടിയിലാണ് ഇവരെത്തുന്നത്.
13-ന് വൈകുന്നേരം ആറ് മണിക്ക് കൽപ്പറ്റ എസ്.കെ. എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പരിപാടി. ഏഴ് സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് അകം ബാന്റ്
. ഹരീഷ് ശിവരാമകൃഷ്ണൻ(വോക്കൽ), പ്രവീൺ കുമാർ(ഗിത്താർ), ജഗദീഷ്(ഗിത്താർ) സ്വാമി സീതാരാമൻ(കീബോർഡ്), ശിവ നാഗരാജൻ(പെർകഷൻ), യദുനന്ദൻ(ഡ്രംസ്), ആദിത്യ കശ്യപ്(ബാസ് ഗിത്താർ) തുടങ്ങിയവരാണ് ഈ സൗഹൃദ കൂട്ടായ്മയിലെ താരങ്ങൾ. അകത്തിനെ മറ്റു ന്യൂജെൻ ബാന്റുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളാണ് ഉള്ളത്.
2003-ൽ അകം എന്ന പേരിൽ ബാന്റ് ആരംഭിച്ചു. 2010 മുതൽ ഇന്ത്യയിലെ പ്രമുഖ ബാന്റുകളുടെ നിരയിലേക്ക് ഉയർന്ന സംഘം ഇതിനോടകം 600 ലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. വർഷം അറുപതിൽ പരം വേദികളിൽ സംഗീത പരിപാടി അവതരിപ്പിക്കുന്ന
സംഘം വയനാട്ടിൽ ആദ്യമായാണ് എത്തുന്നത്.
. അകം ഒരു ബാന്റായി പിറവിയെടുത്തത് തികച്ചും ആകസ്മികമാണ്. ഇവർക്ക് തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. വ്യത്യസ്തമായ അഭിരുചിയുള്ള ആളുകൾ. പക്ഷേ സംഗീതമാണ് അവർക്കിടയിലെ കോമൺ ഫാക്ടർ.. ഇവരിൽ ഭൂരിപക്ഷവും രാജസ്ഥാനിലുള്ള ബിറ്റ്സ് പിലാനിയിലാണ് പലവർഷങ്ങളായി പഠിച്ചിരുന്നത്. . അകത്തിലെ പ്രധാന ഗായകരിൽ ഒരാളായ ഹരീഷ് ശിവരാമകൃഷ്ണന്റെ ജൂനിയേഴ്സായിരുന്നു മറ്റെല്ലാവരും. ഇന്ന് ആ കൂട്ട് കെട്ട് രാജ്യത്ത് സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നു കഴിഞ്ഞു. ആരാധകർ കാത്തിരിക്കുകയാണ് അകത്തിന്റെ പുതിയ ഗാനങ്ങൾക്കായി .